---
title: "തലശേരിയിൽ തനിച്ചു താമസിക്കുന്ന വയോധികൻ വീട്ടിനകത്ത് മരിച്ച നിലയിൽ"
english_title: "Elderly man living alone in Thalassery found dead inside his house"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159221/Elderly man living alone in Thalassery found dead inside his house"
published_at: "2023-11-03T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d749c2a4f_IMG-20231103-WA0060.jpg"
keywords: []
---

# തലശേരിയിൽ തനിച്ചു താമസിക്കുന്ന വയോധികൻ വീട്ടിനകത്ത് മരിച്ച നിലയിൽ

> **Lead Summary:** തലശേരിയിൽ തനിച്ചു താമസിക്കുന്ന വയോധികൻ വീട്ടിനകത്ത് മരിച്ച നിലയിൽ* തലശേരിക്കടുത്ത് കുട്ടിമാക്കൂൽ ചിള്ളക്കരയിലെ ഗൌരീ മഠത്തിൽ പി. പ്രേംനാഥിനെ (70] യാണ് താമസിക്കുന്ന വീട്ടുമുറിയിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

തലശേരിയിൽ തനിച്ചു താമസിക്കുന്ന വയോധികൻ വീട്ടിനകത്ത് മരിച്ച നിലയിൽ* തലശേരിക്കടുത്ത് കുട്ടിമാക്കൂൽ ചിള്ളക്കരയിലെ ഗൌരീ മഠത്തിൽ പി. പ്രേംനാഥിനെ (70] യാണ് താമസിക്കുന്ന വീട്ടുമുറിയിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പോലീസും, അഗ്നിശമന സേനയും ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു.ഫോൺ വിളിച്ച് കിട്ടാതായതോടെ മറ്റ്  സംസ്ഥാനത്തുള്ള ബന്ധുക്കൾ അയൽക്കാരെ  ബന്ധപ്പെടുകയായിരുന്നു.

ഇവരുടെ അന്വേഷണത്തിലാണ് മുറിയിൽ ശരിരം കണ്ടെത്തിയത്. പരേതരായ വിഷ്ണു, പാർവ്വതി ബ്രാഹ്മിണി ദമ്പതികളുടെ മകനാണ്.

ടി.എൻ. ബീനയാണ് ഭാര്യ. ചെന്നൈയിൽ അസി.പ്രൊഫസറായ ഘനശ്യാം ഏകമകനാണ്. സഹേദരങ്ങൾ :- നീന, റോജ, മഹേഷ്, പരേതരായ നന്ദകുമാർ, സന്തോഷ്, മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159221/Elderly man living alone in Thalassery found dead inside his house)